ചെന്നൈ സൂപ്പര്‍കിങ്‌സ് യുവതാരം ഋതുരാജ് ഗെയ്ക്വാദിനെ പുകഴ്തി ടീം ബാറ്റിങ് കോച്ച് മൈക്കല്‍ ഹസ്സി. സൂപ്പര്‍കിങ്‌സിനായി ഈ സീസണില്‍ രാജസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ചെങ്കിലും താരം പൂജ്യത്തിന് പുറത്തായിരുന്നു. ഇതിനുപിന്നാലെയാണ് ഹസ്സിയുടെ കമന്റ് വരുന്നത്. 

'ഋതുരാജ് എന്നെ അദ്ഭുതപ്പെടുത്തുന്നു. ടീമുമായി ചേര്‍ന്നതിനുശേഷം സ്ഥിരമായി ഞാന്‍ അവനോട് സംസാരിക്കാറുണ്ട്. കോച്ചിങ്ങിനിടയിലാണ് ഋതുരാജിന് കോവിഡ് പോസിറ്റീവാകുന്നത്. അതോടെ അവന്‍ മറ്റൊരു ഹോട്ടലിലേക്ക് താമസം മാറി. കോവിഡിനെ പൊരുതിത്തോല്‍പ്പിച്ചാണ് അവന്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചത്. ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും അവന്റെ പ്രതിഭ അസാമാന്യമാണ്'-ഹസ്സി പറഞ്ഞു.

കോവിഡിനെ പൊരുതിത്തോല്‍പ്പിച്ചതിനുശേഷം ഋതുരാജ് രാജസ്ഥാനെതിരായുള്ള ടീമില്‍ ഇടം നേടിയിരുന്നു. ഋതുരാജിന് ഈ ഐ.പി.എല്ലില്‍ തിളങ്ങാനാകുമെന്നാണ് ഹസ്സി പറയുന്നത്. 

പുണെ സ്വദേശിയായ ഋതുരാജ് ഇന്ത്യ എ ടീമിലും ബി ടീമിലുമെല്ലാം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്സില്‍ 21 മത്സരങ്ങളില്‍ നിന്നും 38.54 ശരാശരിയോടെ 1349 റണ്‍സ് നേടിയിട്ടുണ്ട്.

Content Highlights: Michael Hussey batting coach of csk on Ruturaj Gaiwad