കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജീവശ്വാസമാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറായ ആന്ദ്രെ റസ്സല്‍. തോല്‍ക്കുമെന്നുറപ്പിച്ച പല മത്സരങ്ങളില്‍ പോലും റസ്സലിന്റെ ഒറ്റയാള്‍ പ്രകടനം കൊണ്ട് കൊല്‍ക്കത്ത വിജയതീരമണഞ്ഞിട്ടുണ്ട്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ടീമിനെ ജയിപ്പിക്കാന്‍ കെല്‍പ്പുള്ള റസ്സലിനെപ്പോലെ രെു ഓള്‍റൗണ്ടര്‍ കൊല്‍ക്കത്ത ടീമിലുണ്ടെന്ന് മുന്‍ കൊല്‍ക്കത്ത താരവും നിലവില്‍ ടീമിന്റെ ചീഫ് മെന്ററുമായ ഡേവിഡ് ഹസ്സി.

സ്സലിന്റെ പ്രതിഭയോളം വരുന്ന ഒരു കളിക്കാരന്‍ കൊല്‍ക്കത്ത ടീമിലുണ്ടെന്നും അദ്ദേഹം ഭാവിയില്‍ റസ്സലിനേക്കാള്‍ മികച്ച പ്രതിഭയാകുമെന്നും ഡേവിഡ് ഹസ്സി പറയുന്നു. ഇന്ത്യന്‍ യുവ ഓള്‍റൗണ്ടറായ കമലേഷ് നാഗര്‍കോട്ടിയെയാണ് റസ്സലിന്റെ പിന്‍ഗാമിയായി ഹസ്സി കരുതുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ സംവദിക്കുന്നതിനിടെയാണ് ഹസ്സി ഇക്കാര്യം വ്യക്തമാക്കിയത്. 

'നാഗര്‍കോട്ടിയെ എനിക്ക് വലിയ ഇഷ്ടമാണ്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ മികച്ച പ്രകടനങ്ങള്‍ അദ്ദേഹം കാഴചവെച്ചിട്ടുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും കമലേഷിന് ഒരുപോലെ തിളങ്ങാനാകും. മനസ്സുവെച്ചാല്‍ റസ്സലിനോളം പോന്ന കളിക്കാരനായി നാഗര്‍കോട്ടി മാറും. കൊല്‍ക്കത്തയില്‍ റസ്സലിന്റെ പിന്‍ഗാമിയായി അദ്ദേഹം മാറും' - ഡേവിഡ് ഹസ്സി പറഞ്ഞു. 

ഇന്ന് മുംബൈയ്‌ക്കെതിരായി നടക്കുന്ന മത്സരത്തില്‍ റസ്സലിനൊപ്പം നാഗര്‍കോട്ടി ടീമില്‍ ഇടം കണ്ടെത്തിയിട്ടില്ല. 

Content Highlights: KKR chief mentor David Hussey names Indian youngster who can be a back-up all-rounder for Andre Russell