കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ അബദ്ധം കാണിച്ച് ഔട്ട് ആയി മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യ. ആന്ദ്രെ റസല്‍ എറിഞ്ഞ പതിനെട്ടാമത്തെ ഓവറില്‍ ഹിറ്റ് വിക്കറ്റായാണ് താരം മടങ്ങിയത്. 

ആന്ദ്രെ റസ്സല്‍ എറിഞ്ഞ ബോള്‍ പുറകിലോട്ട് ഇറങ്ങി നിന്ന് അടിക്കാന്‍ നോക്കവേ ബാറ്റ് വിക്കറ്റിന് കൊണ്ട് പാണ്ഡ്യ പുറത്താകുകയായിരുന്നു. അവസാന ഓവറുകളില്‍ കത്തിക്കയറാനുള്ള പാണ്ഡ്യയുടെ ശ്രമം ഇതോടെ വിഫലമായി. 13 പന്തുകളില്‍ നിന്നും 18 റണ്‍സുമായി പാണ്ഡ്യ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. 

Content Highlights: Hardik Pandya hit wicket during kkr vs mi match