ഷാര്‍ജ: ക്രിക്കറ്റില്‍നിന്ന് താന്‍ ഉടനെയൊന്നും വിരമിക്കില്ലെന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വിജയത്തിനുശേഷം സഹതാരം മന്‍ദീപ് സിങ്ങുമായുള്ള സംഭാഷണത്തിലാണ് ഗെയ്ല്‍ നിലപാട് വ്യക്തമാക്കിയത്.

ഉടനെ വിരമിക്കരുതെന്ന മന്‍ദീപിന്റെ അഭ്യര്‍ഥനയോട് 41 വയസ്സുള്ള ഗെയ്ല്‍ പ്രതികരിച്ചത് ഇങ്ങനെ: 'വിരമിക്കല്‍ റദ്ദാക്കിയിരിക്കുന്നു. ഉടനെയൊന്നും അത് സംഭവിക്കാന്‍ പോകുന്നില്ല'.

ഗെയ്ല്‍ (29 പന്തില്‍ 51), മന്‍ദീപ് സിങ് (56 പന്തില്‍ 66) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് കൊല്‍ക്കത്തയ്‌ക്കെതിരേ പഞ്ചാബിന് എട്ട് വിക്കറ്റ് വിജയം നേടിക്കൊടുത്തത്.

Content Highlights: Chris Gayle's statement on his retirement