ലിയൊരു ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണറായ ഇന്ത്യന്‍ താരം ശിഖര്‍ ധവാന് കിട്ടിയ അവസരം മുതലാക്കാനായില്ല. അനാവശ്യ റണ്ണിനുവേണ്ടി ശ്രമിച്ച താരം റണ്‍ ഔട്ട് ആകുകയായിരുന്നു.

കഴുത്തിന് പിറകിലൂടെ പോയ പന്ത് ബൗണ്ടറിയിലേക്ക് പായിക്കാന്‍ ശ്രമിച്ച ധവാന്റെ ശ്രമം പാളി. പന്ത് വൈഡായി നേരെ വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കയ്യിലേക്ക്. ഈ സമയത്ത് അനാവശ്യമായി റണ്ണിനുവേണ്ടി ശ്രമിച്ച ധവാന്‍ റണ്‍ഔട്ട് ആകുകയായിരുന്നു. 

രാഹുലിന്റെ കയ്യില്‍ നിന്നും പന്ത് തട്ടിത്തെറിച്ചപ്പോഴാണ് ധവാന്‍ റണ്ണിന് ശ്രമിച്ചത്. എന്നാല്‍ ഉടന്‍ പന്ത് കയ്യിലെടുത്ത് രാഹുല്‍ ധവാനെ റണ്‍ ഔട്ട് ആക്കി. രണ്ടുബോളില്‍ നിന്നും റണ്‍സൊന്നും എടുക്കാതെയാണ് ധവാന്‍ ക്രീസ് വിട്ടത്.  

Content Highlights: Shikhar Dhawan runout against Kings XI Punjab