.പി.എല്‍ 2020 തുടങ്ങാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ആദ്യമത്സരം ആര് സ്വന്തമാക്കുമെന്ന് പ്രവചിച്ച് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ആദ്യ മത്സരത്തില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം മുംബൈ സ്വന്തമാക്കുമെന്നാണ് സച്ചിന്‍ കണക്കുകൂട്ടുന്നത്. 

'ഇന്നത്തെ മത്സരത്തില്‍ മുംബൈ തന്നെ ജയിക്കും. അതില്‍ ഒരു സംശയവും വേണ്ട. ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചാല്‍ അത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അതുവഴി ഇത്തവണയും മുബൈയ്ക്ക് കിരീടം നേടാനാകുമെന്ന് കരുതുന്നു.' സച്ചിന്‍ വ്യക്തമാക്കി. 

മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകന്‍ കൂടിയായ സച്ചിന്‍ ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഇത്തവണ മുംബൈ ടീം വളരെ ശക്തമാണ്. ടീമിലെ പുതിയ താരങ്ങളായ ക്രിസ് ലിന്നും നഥാന്‍ കോള്‍ട്ടര്‍ നൈലും ഒറ്റയ്ക്ക് മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. ക്രിസ് ലിന്നിന്റെ വെടിക്കെട്ട് പ്രകടനങ്ങള്‍ ടീമിന് വലിയ സ്‌കോര്‍ കണ്ടെത്തുന്നതിന് സഹായിക്കും. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ സ്വിങ്ങറുകള്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളംകുടിപ്പിക്കും. അദ്ദേഹം നന്നായി ബാറ്റും ചെയ്യും.' സച്ചിന്‍ കൂട്ടിച്ചേര്‍ത്തു 

കോവിഡ് മാനദണ്ഡങ്ങള്‍ കാരണം സച്ചിന്‍ ഇത്തവണ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.

Content Highlights: Sachin Tendulkar names his favourite to win the Indian Premier League