ദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കരുണ്‍ നായരെ പുറത്താക്കി. ആ ഓവറിലെ തന്നെ അഞ്ചാം പന്തില്‍ അപകടകാരിയായ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാനെയും മടക്കി. അതിന്റെ ആഘോഷത്തില്‍ മതി മറന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്റെ മുഖത്ത് പക്ഷേ ആ ചിരി അധിക നേരം നീണ്ടു നിന്നില്ല. 

വിക്കറ്റെടുത്തതിന്റെ പിന്നാലെ അടുത്ത ബോളിൽ ഷോട്ട് തടയുന്നതിനിടെ അശ്വിന്റെ തോളെല്ലിന് പരിക്കേറ്റു. 

ഒരോവര്‍ മാത്രമെറിഞ്ഞ് അശ്വിന്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പകരം അജിങ്ക്യ രഹാനെ ഫീല്‍ഡറായി ഇറങ്ങി. കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ നിന്നും ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ താരം ആദ്യ ഓവറില്‍ തന്നെ കനത്ത പ്രഹരമാണ് എതിരാളികള്‍ക്ക് നല്‍കിയത്. ഒരോവറില്‍ വെറും രണ്ട് റണ്‍സ് മാത്രം നല്‍കി രണ്ടുവിക്കറ്റുകളുമായാണ് അശ്വിന്‍ മടങ്ങിയത്. 

അശ്വിന്റെ പരിക്ക് ഗുരുതരമല്ലെന്ന് കരുതുന്നുവെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Content Highlights: Ravichandra Ashwin got injured during wicket celebration ipl 2020