ദ്യമായി കളിച്ച ഐ.പി.എല്‍ മത്സരത്തില്‍ തന്നെ താരമായി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ യുവബൗളര്‍ രവി ബിഷ്‌ണോയ്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ബിഷ്‌ണോയിയെ രണ്ട് കോടി രൂപയ്ക്കാണ് കിങ്‌സ് ഇലവന്‍ സ്വന്തമാക്കിയത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായുള്ള ആദ്യ മത്സരത്തില്‍ കണിശതയോടെ പന്തെറിഞ്ഞ ബിഷ്‌ണോയ് നാലോവറില്‍ വെറും 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. 

ശ്രേയസ്സ് അയ്യരുടെയും ഋഷഭ് പന്തിന്റെയും മികച്ച കൂട്ടുകെട്ട് പൊളിച്ചത് ബിഷ്‌ണോയി ആണ്. അപകടകാരിയായ ഋഷഭ് പന്തിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ബിഷ്‌ണോയ് തന്റെ ആദ്യ ഐ.പി.എല്‍ വിക്കറ്റ് സ്വന്തമാക്കി. 

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ആറുമത്സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ സ്വന്തമാക്കി വിക്കറ്റ് വേട്ടക്കാരില്‍ ബിഷ്ണോയ് ഒന്നാമതെത്തിയിരുന്നു.

Content Highlights: Ravi Bishnoy shines on his debut match in IPL 2020