ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റൈ 13-ാം സീസൺ നിയന്ത്രിക്കുന്ന അമ്പയർമാരുടെ പേരുകൾ പുറത്തുവിട്ട് ബി.സി.സി.ഐ. ഐസിസിയുടെ എലീറ്റ് പാനലിലുള്ള നാല് പേരുൾപ്പെടെ 16 അമ്പയർമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുക. ഇന്ത്യയിൽ നിന്ന് നിധിൻ മേനോൻ, ന്യൂസീലന്റുകാരനായ ക്രിസ് ഗഫാനി, ഇംഗ്ലണ്ടിന്റെ റിച്ചാര്ഡ് എലിങ് വര്‍ത്ത്‌, ഓസ്ട്രേലിയയുടെ പോൾ റീഫൽ എന്നിവരാണ് എലീറ്റ് പാനലിലുള്ള അമ്പയർമാർ.

അമ്പയറുടെ നോട്ടപ്പിഴവ് മത്സരഫലത്തെ പലപ്പോഴും സ്വാധീനിക്കാറുണ്ട്. നിലവിൽ അമ്പയറുടെ തീരുമാനം പുന:പരിശോധിക്കാനുള്ള സൗകര്യമുള്ളതിനാൽ തെറ്റായ തീരുമാനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

മധ്യപ്രദേശിലെ ഇൻഡോറിൽ താമസിക്കുന്ന നിഥിൻ മേനോൻ മലയാളി കുടുംബത്തിലെ അംഗമാണ്. ഇതുവരെ മൂന്നു ടെസ്റ്റുകളും 24 ഏകദിനങ്ങളും 16 ട്വന്റി-20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. എലീറ്റ് അമ്പയറിങ് പാനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോഡ് 36-കാരനായ നിധിൻ സ്വന്തമാക്കിയിരുന്നു.

Content Highlights: Nitin Menon, umpires from ICCs Elite Panel to officiate