ണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകും. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കുമൂലം താരം ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാതെ നാട്ടിലേക്ക് മടങ്ങും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ് മടങ്ങേണ്ട അവസ്ഥയാണ് മാര്‍ഷിന്. എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ പരിക്കുപറ്റി മടങ്ങിയ താരം പിന്നീട് ഫീല്‍ഡ് ചെയ്തിരുന്നില്ല. ബാറ്റിങ് ആരംഭിച്ചപ്പോള്‍ അവസാന താരമായി ഇറങ്ങിയെങ്കിലും കാലിന്റെ വേദന മൂലം ആദ്യ പന്തില്‍ തന്നെ ഔട്ടാവുകയും ചെയ്തു.

പരിക്കുപറ്റിയതിനുശേഷം വേദന സഹിച്ച് മറ്റൊരു ബോള്‍ കൂടെ ചെയ്തതാണ് പരിക്ക് രൂക്ഷമാകാന്‍ കാരണമായതെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു. 

മിച്ചല്‍ മാര്‍ഷിന് പകരം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ സണ്‍റൈസേഴ്‌സിനുവേണ്ടി കളിക്കും. മാര്‍ഷിനെപ്പോലെ നന്നായി ബാറ്റിങ്ങും ബൗളിങ്ങും വഴങ്ങുന്ന താരമാണ് ജേസണ്‍ ഹോള്‍ഡര്‍. സണ്‍റൈസേഴ്‌സില്‍ കളിക്കാനായി താരം ഉടന്‍തന്നെ യു.എ.ഇയില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: Mitchell Marsh ruled out of IPL 2020 due to injury