ദുബായ്: ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം ശിഖർ ധവാന്റെ കണ്ണട ശ്രദ്ധിക്കാത്ത ആരുമുണ്ടാകില്ല. കളി കണ്ടവരുടേയെല്ലാം കണ്ണിലുടക്കിയിട്ടുണ്ടാകും ആ കണ്ണട. ഫീൽഡിങ്ങിനിറങ്ങിയപ്പോഴാണ് ധവാൻ നൈറ്റ് ഗ്ലാസ് ധരിച്ചത്. ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റനായിരുന്ന കെവിൻ പീറ്റേഴ്സിന്റെ കണ്ണിലും ആ കണ്ണടയുടക്കി. മത്സരത്തിന്റെ കമന്റേറ്ററായിരുന്നു പീറ്റേഴ്സൺ.

കമന്ററിക്കിടെ കണ്ണടയെക്കുറിച്ച് പീറ്റേഴ്സൺ കമന്റ് പറയുകയും ചെയ്തു. ആ കണ്ണട തനിക്കു വേണമെന്നായിരുന്നു പീറ്റേഴ്സൺന്റെ കമന്റ്. ബിഗ് സ്ക്രീനിൽ ധവാനെ കാണിച്ചപ്പോഴായിരുന്നു പീറ്റേഴ്സൺന്റെ ഈ കമന്റ്. ഇതിന് പിന്നാലെ നിരവധി ആരാധകരാണ് ധവാന്റെ ചിത്രവും വീഡിയോയും ട്വീറ്റ് ചെയ്തത്.

നേരത്തേയും സ്റ്റൈലിലൂടെ ധവാൻ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു തവണ പിരിച്ചുവച്ച മീശയുമായാണ് ധവാൻ എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചത്. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ 27 പന്തിൽ 35 റൺസാണ് ധവാൻ അടിച്ചെടുത്തത്. ഡൽഹി ഇന്നിങ്സിന്റെ 11-ാം ഓവറിൽ പിയൂഷ് ചൗളയുടെ പന്തിൽ പുറത്തായി.

 

Content Highlights: Kevin Pietersen, jokes with Shikhar Dhawan on his glasses, Shikhar Dhawan, IPL 2020