ദുബായ്: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഐ.പി.എല്‍ മത്സര ദിനം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് കരിയറിലെ മോശം ദിവസങ്ങളിലൊന്നായിരുന്നു. 

സെഞ്ചുറി വീരനായ പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ ക്യാച്ച് രണ്ട് തവണ വിട്ട് കളഞ്ഞ കോലിക്ക് ബാറ്റിങ്ങിനിറങ്ങിയപ്പോഴും നിരാശയായിരുന്നു ഫലം.

മത്സരം തോല്‍ക്കുകയും ചെയ്തു, പിന്നാലെ കോലിയെ തേടി പിഴ ശിക്ഷയും എത്തി. പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് കോലിക്ക് പിഴ ലഭിച്ചത്. 12 ലക്ഷം രൂപയാണ് കോലിക്ക് പിഴയായി നല്‍കേണ്ടി വരിക.

Content Highlights: IPL 2020 Virat Kohli fined Rs 12 lakh for slow over rate