ദുബായ്: തുടര്‍തോല്‍വികള്‍ നേരിട്ട് പ്രതിസന്ധിയിലായ കിങ്‌സ് ഇലവന്‍ പഞ്ചാബ് നിരയില്‍ ഇന്ന് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ കളിക്കാന്‍ സാധ്യത. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് പഞ്ചാബിന്റെ എതിരാളികള്‍. 

കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ പഞ്ചാബിന് ഇന്ന് ജയിച്ചേ തീരൂ. ഇതോടെയാണ് മോശം ഫോമിലുള്ള ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പകരം ഗെയ്‌ലിനെ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്ന് 41 റണ്‍സ് മാത്രമാണ് ഓസീസ് താരത്തിന്റെ സമ്പാദ്യം.

ഗെയ്ല്‍ ടീമിലെത്തിയാല്‍ വിജയകരമായ കെ.എല്‍ രാഹുല്‍ - മായങ്ക് അഗര്‍വാള്‍ കൂട്ടുകെട്ട് പഞ്ചാബിന് പൊളിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ മായങ്ക് മൂന്നാം സ്ഥാനത്ത് കളിച്ചേക്കും. മായങ്ക് താഴേക്കിറങ്ങി കളിക്കുന്നത് പഞ്ചാബ് മധ്യനിരയ്ക്കും ഗുണം ചെയ്‌തേക്കും.

അതേസമയം ബൗളിങ് നിരയിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.  ക്രിസ് ജോര്‍ദാന്‍ നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ മുജീബ് ഉര്‍ റഹ്മാന് അവസരം ലഭിച്ചേക്കും

Content Highlights: IPL 2020 Universal Boss Chris Gayle may play for Kings XI Punjab today