ദുബായ്: ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് ഐ.പി.എല്‍ ടൂര്‍ണമെന്റിനായി ദുബായിലെത്തി. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ സ്‌റ്റോക്ക്‌സ് ഞായറാഴ്ചയാണ് യു.എ.ഇയിലെത്തിയത്.

ദുബായില്‍ എത്തിയത് അറിയിച്ച് സ്റ്റോക്ക്‌സ് തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത് ഇങ്ങനെ, 'ദുബായില്‍ ചൂടാണ്.' ഇതിനൊപ്പം സ്വന്തം ഹോട്ടല്‍ മുറിയുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

IPL 2020 Rajasthan Royals star allrounder Ben Stokes reached in UAE

വ്യക്തിപരമായ കാരണങ്ങളാല്‍ ഓഗസ്റ്റില്‍ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ താരം ജന്മനാടായ ക്രൈസ്റ്റ്ചര്‍ച്ചിലേക്ക് മടങ്ങിയിരുന്നു. കാന്‍സര്‍ ബാധിച്ച പിതാവിനും കുടുംബത്തിനുമൊപ്പം സമയം ചെലവിടുന്നതിനായിട്ടായിരുന്നു താരത്തിന്റെ മടക്കമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

യു.എ.ഇയിലെത്തിയ സ്‌റ്റോക്ക്‌സിന് കോവിഡ് മാനദണ്ഡമനുസരിച്ച് ആറു ദിവസം ഐസൊലേഷനില്‍ കഴിഞ്ഞ ശേഷം മാത്രമേ ടീമിനൊപ്പം ചേരാനാകൂ.

Content Highlights: IPL 2020 Rajasthan Royals star allrounder Ben Stokes reached in UAE