ബ്യൂണസ് ഐറിസ്: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അദ്ദേഹം അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

വിഷാദരോഗത്തെത്തുടര്‍ന്നാണ് താരത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്കിടെ സ്‌കാനിങ്ങിലൂടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്.

ഈയിടെയാണ് താരത്തിന്റെ 60-ാം പിറന്നാള്‍ ഫുട്‌ബോള്‍ ലോകം ആഘോഷിച്ചത്. അതിനുപിന്നാലെ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉടന്‍ തന്നെ അദ്ദേഹം ആശുപത്രി വിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അര്‍ജന്റീനയ്ക്കായി ലോകകപ്പ് നേടിക്കൊടുത്ത നായകനായ മറഡോണ നിലവില്‍ ജിംനാസിയ വൈ എസ്ഗ്രിമ എന്ന ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുകയാണ്. 

Content Highlights: Argentine football great Diego Maradona undergoes successful brain surgery on blood clot