റെയ്‌നയില്ലാതെ ആദ്യമായി ഒരു സീസണിന് കച്ചകെട്ടിയിറങ്ങുകയാണ് ചെന്നൈ സൂപ്പര്‍കിങ്‌സ്. റെയ്‌നയുടെ അഭാവം സൂപ്പര്‍കിങ്‌സ് ആരാധകരെ വിഷമത്തിലാക്കിയിട്ടുണ്ട്. റെയ്‌ന കളിക്കാനിറങ്ങാത്ത സാഹചര്യത്തില്‍ പുതിയൊരു റെക്കോഡ് ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയെത്തേടിയെത്തും. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡാണ് ധോനിയെ കാത്തിരിക്കുന്നത്.

193 മത്സരങ്ങള്‍ കളിച്ച റെയ്‌നയാണ് നിലവില്‍ ഈ റെക്കോഡിനുടമ. എന്നാല്‍ ധോനിയുടെ അക്കൗണ്ടില്‍ 190 മത്സരങ്ങളുണ്ട്. ഈ സീസണ്‍ കഴിയുന്നതോടെ ഏറ്റവുമധികം ഐപില്‍ മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡ് ധോനിത്തേടിയെത്തും.

ഐ.പി.എല്ലില്‍ നിരവധി റെക്കോഡുകള്‍ വാരിക്കൂട്ടിയ താരമാണ് ധോനി. ഏറ്റവുമധികം വിജയങ്ങളുള്ള ക്യാപ്റ്റന്‍ (104), ഏറ്റവുമധികം സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരം, കൂടുതല്‍ ഇരകളെ സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍, വിജയശതമാനം ഏറ്റവുമധികമുള്ള ക്യാപ്റ്റന്‍ തുടങ്ങിയവയെല്ലാം ധോനിയുടെ റെക്കോഡ് ബുക്കില്‍ ഇടം നേടിയവയാണ്.

Content Highlights: MS Dhoni looks to topple Suresh Raina's record in IPL 2020