ചെന്നൈ: ഐ.പി.എല്‍ 13-ാം സീസണിന് മുന്നോടിയായി സൂപ്പര്‍ കിങ്‌സ് ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞ ദിവസമാണ് എം.എസ് ധോനി ചെന്നൈയിലെത്തിയത്. ചെപ്പോക്ക് എം.എ ചിദംബരം സ്‌റ്റേഡിത്തില്‍ വൈകീട്ട് താരം പരിശീലനത്തിന് ഇറങ്ങുകയും ചെയ്തു.
തങ്ങളുടെ സ്വന്തം 'തല'യെ കാണാന്‍ നിരവധി കാണികളാണ് സി.എസ്.കെയുടെ പരിശീലന സെഷന്‍ സമയത്ത് സ്റ്റേഡിയത്തിലെത്തിയത്. പ്രിയ താരത്തിന്റെ ഓരോ ഷോട്ടിനൊപ്പവും അവര്‍ ആര്‍പ്പുവിളികളോടെ കൈയടിക്കുകയായിരുന്നു. ആരാധകരെ നിരാശരാക്കാതിരുന്ന ധോനി ഒരു സിക്‌സറടിച്ച് അവരെ ഒന്നുകൂടി ആവേശത്തിലാക്കി.
2019 ലോകകപ്പ് സെമിയില്‍ ഇന്ത്യ പരാജയപ്പെട്ട ശേഷം ധോനിയെ ക്രിക്കറ്റ് മൈതാനങ്ങളില്‍ അധികം കണ്ടിട്ടില്ല. ജനുവരിയില്‍ ബി.സി.സി.ഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്നും ധോനിയെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് ആരാധകര്‍ക്ക് താരത്തിന്റെ കളി നേരില്‍ കാണാന്‍ സാധിക്കുന്നത്.
MS DHONI FINISHES OFF IN STYLE!
— MS Dhoni Fans Official (@msdfansofficial) March 2, 2020
The helicopter has taken from Anbuden for #IPL2020!🚁💛🦁#WhistlePodu #Dhoni #Yellove pic.twitter.com/vRT6RM103E
ഈ മാസം 19-ന് സി.എസ്.കെയുടെ പരിശീലന ക്യാമ്പിന് തുടക്കമാകും. മാര്‍ച്ച് 29-ന് ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ സി.എസ്.കെ, മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ നേരിടും.
Content Highlights: MS Dhoni greets fans with a massive sixer