ണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷിന് ബൗള്‍ ചെയ്യുന്നതിനിടെ പരിക്ക്. അഞ്ചാം ഓവര്‍ എറിയുമ്പോഴാണ്  മാര്‍ഷിന് പരിക്കുപറ്റുന്നത്. പന്തെറിയുന്നതിനിടെ കണങ്കാലിനാണ് മാർഷിന് പരിക്കേറ്റത്. അതുവകവെക്കാതെ വീണ്ടും ബൗൾ ചെയ്തപ്പോൾ വേദന കലശലായി. ഒടുവിൽ നാല് പന്തുകള്‍ മാത്രമെറിഞ്ഞ് മാര്‍ഷ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.

മാര്‍ഷിന് പകരം ഫാബിയന്‍ അലന്‍ കളത്തിലിറങ്ങി. സണ്‍റൈസേഴ്‌സിനുവേണ്ടി ആദ്യമായി കളിക്കാനിറങ്ങിയതായിരുന്നു മിച്ചല്‍ മാര്‍ഷ്. ഇംഗ്ലണ്ടിനെതിരായ സീരിസില്‍ നന്നായി കളിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മാര്‍ഷ് ഐ.പി.എല്‍ കളിക്കാനായി എത്തിയത്. 

പരിക്ക് ഗുരുതരമല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

Content Highlights: Mitchell Marsh injured during the match between SRH and RCB