സ്‌ട്രേലിയയ്‌ക്കെതിരായ സീരിസില്‍ മികച്ച ഫോം കണ്ടെത്തിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ കളിക്കില്ല. ചൊവ്വാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. 

കുടുംബത്തോടൊപ്പം ക്വാറന്റീനില്‍ കഴിയുന്നതുമൂലമാണ് ബട്‌ലറിന് ആദ്യ മത്സരം നഷ്ടമാകുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ സീരിസിൽ ഇംഗ്ലണ്ടിന് വേണ്ടി മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ ബട്‌ലര്‍ക്ക് സാധിച്ചിരുന്നു. 

ബട്‌ലറിനെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടായ ലോകകപ്പ് ഹീറോ ബെന്‍ സ്‌റ്റോക്‌സും ടീമിനൊപ്പം വൈകിയാണ് ചേരുക. 

Content Highlights: Jos Buttler to miss Rajasthan Royals opening game