ങ്ങനെ കോവിഡ് കാരണം അനിശ്ചിതത്വത്തിലായിരുന്ന കുട്ടിക്രിക്കറ്റിലെ മാമാങ്കത്തിന് ശനിയാഴ്ട യു.എ.ഇയില്‍ തുടക്കമാകുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍  ലീഗിന്റെ 13-ാം പതിപ്പിന് അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30-ന് തുടക്കമാകും.

ധോനിയും കോലിയും രോഹിത്തും അടക്കമുള്ള താരങ്ങളെ മാസങ്ങള്‍ക്കു ശേഷം കളിക്കളത്തില്‍ കാണാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. എന്നാല്‍ അതിനൊപ്പം നമ്മള്‍ മലയാളികള്‍ക്കും ആവേശത്തിന് വകയുണ്ട്. സഞ്ജു സാംസണ്‍, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ തുടങ്ങിയ മലയാളി താരങ്ങളും വിവിധ ടീമുകള്‍ക്കായി അണിനിരക്കും.

IPL 2020 meet the cricket stars from Kerala including sanju samson
സഞ്ജു സാംസണ്‍ | Photo: Sreekesh. S/Mathrubhumi

സഞ്ജു സാംസണ്‍

തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസണ്‍ 2013 മുതല്‍ ഐ.പി.എലിലെ വിലപിടിച്ച താരങ്ങളുടെ കൂട്ടത്തിലുണ്ട്. 2012-ല്‍ പതിനെട്ടാം വയസ്സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് ടൂര്‍ണമെന്റിലെത്തിയത്. ആ വര്‍ഷം കളിക്കാന്‍ അവസരം കിട്ടിയില്ല. തൊട്ടടുത്ത വര്‍ഷം രാജസ്ഥാന്‍ റോയല്‍സിലെത്തി. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മൂന്നുവര്‍ഷം രാജസ്ഥാനില്‍ തുടര്‍ന്നു. പിന്നീട് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലെത്തി. 2018-ലെ താരലേലത്തില്‍ എട്ടുകോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ വീണ്ടും ടീമിലെത്തിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഓരോ സെഞ്ചുറി നേടി.

IPL 2020 meet the cricket stars from Kerala including sanju samson
സന്ദീപ് വാര്യർ | Photo: പി.ജയേഷ്, മാതൃഭൂമി

സന്ദീപ് വാര്യര്‍

കഴിഞ്ഞ രണ്ട് സീസണുകളിലായി ആഭ്യന്തര ക്രിക്കറ്റില്‍ ഉജ്ജ്വല ഫോമില്‍ പന്തെറിയുന്ന പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ ഇക്കുറി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലുണ്ട്. 2018-19 രഞ്ജി സീസണില്‍ കേരളത്തിനുവേണ്ടി 44 വിക്കറ്റുകള്‍ നേടിയ സന്ദീപ് പിന്നീട് ഇന്ത്യ എ ടീമിലും ഇടംനേടി. ഈ പ്രകടനത്തിലൂടെ 2019-ല്‍ 20 ലക്ഷം രൂപയ്ക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. തൃശ്ശൂര്‍ സ്വദേശിയായ സന്ദീപ് 2013-15 കാലത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ കാര്യമായി അവസരം കിട്ടിയില്ല. കഴിഞ്ഞവര്‍ഷം കൊല്‍ത്തയ്ക്കുവേണ്ടി മൂന്നു മത്സരങ്ങളില്‍ രണ്ടുവിക്കറ്റെടുത്തു.

IPL 2020 meet the cricket stars from Kerala including sanju samson
ബേസില്‍ തമ്പി | Photo: PTI

ബേസില്‍ തമ്പി

2017 സീസണില്‍ ഗുജറാത്ത് ലയണ്‍സ് ടീമിലൂടെ ഐ.പി.എല്ലിലെത്തിയ ബേസില്‍ തമ്പി ആ വര്‍ഷം എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടി. ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെങ്കിലും കളിക്കാന്‍ അവസരം കിട്ടിയില്ല. എറണാകുളം സ്വദേശിയായ ബേസില്‍ 2018 സീസണില്‍ 95 ലക്ഷം രൂപ പ്രതിഫലത്തില്‍ സണ്‍റൈസേഴ്സിലെത്തി.

IPL 2020 meet the cricket stars from Kerala including sanju samson
കെ.എം. ആസിഫ് | Photo: twitter.com/ChennaiIPL

കെ.എം. ആസിഫ്

മലപ്പുറം എടവണ്ണ സ്വദേശിയായ കെ.എം. ആസിഫ് കഴിഞ്ഞവര്‍ഷമാണ് കേരളത്തിനുവേണ്ടി രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ചത്. 27-കാരനായ ആസിഫ് ആകെ മൂന്ന് ഫസ്റ്റ്ക്ലാസ് മത്സരങ്ങളേ കളിച്ചുള്ളൂ എങ്കിലും ഐ.പി.എലില്‍ 2018 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലുണ്ട്.

പാതിമലയാളികള്‍

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, കേരള രഞ്ജി താരം റോബിന്‍ ഉത്തപ്പ, കര്‍ണാടകത്തിന്റെ കരുണ്‍ നായര്‍, ദേവദത്ത് പടിക്കല്‍ എന്നിവരെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താം.

ശ്രേയസിന്റെ അച്ഛന്‍ സന്തോഷ് അയ്യരുടെ കുടുംബവേരുകള്‍ തൃശ്ശൂര്‍ ജില്ലയിലാണ്. മുംബൈയില്‍ ജനിച്ച ശ്രേയസ് 2015 മുതല്‍ ഐ.പി.എല്ലില്‍ ഡല്‍ഹിക്കുവേണ്ടി കളിക്കുന്നു. പിന്നീട് നായകനുമായി. ഐ.പി.എലിലെ പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന ബഹുമതി നേടി.

ഏറെക്കാലം കൊല്‍ക്കത്തയ്ക്കുവേണ്ടി കളിച്ച റോബിന്‍ ഉത്തപ്പ ഈ സീസണിലാണ് രാജസ്ഥാനിലെത്തിയത്.

2018-മുതല്‍ കിങ്സ് ഇലവന്‍ പഞ്ചാബിനുവേണ്ടി കളിക്കുന്ന കരുണ്‍ നായരുടെ ജനനം ആലപ്പുഴ ചെങ്ങന്നൂരിലായിരുന്നു. ബാംഗ്ലൂരിലായിരുന്നു പഠനം. കര്‍ണാടക ടീമിലൂടെ ആഭ്യന്തര ക്രിക്കറ്റിലെത്തി. ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി. കഴിഞ്ഞവര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ ഉജ്ജ്വല ഫോമില്‍ ബാറ്റുവീശിയ കര്‍ണാടക ബാറ്റ്സ്മാന്‍ ദേവദത്ത് പടിക്കലിന്റെ ജനനം എടപ്പാളിലായിരുന്നു.

Content Highlights: IPL 2020 meet the cricket stars from Kerala including sanju samson