ദുബായ്: ഐ.പി.എല്‍ 13-ാം സീസണിനായി രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ യു.എ.ഇയിലെത്തി. സെപ്റ്റംബര്‍ 19-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി യു.എ.ഇയിലെത്തുന്ന ആദ്യ ടീമുകളാണ് ഇവര്‍. ചാര്‍ട്ടേഡ് വിമാനത്തിലാണ് ടീമുകളുടെ യാത്ര.

യാത്രയുടെ ചിത്രങ്ങള്‍ ടീമുകളെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചിട്ടുണ്ട്. രാജസ്ഥാന്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ മലയാളി താരം സഞ്ജു വി. സാംസണെയും കാണാനാകും. ഇന്ത്യയില്‍ രണ്ടു തവണ കോവിഡ് പരിശോധനയ്ക്കു വിധേയരായ താരങ്ങള്‍ക്ക് യു.എ.ഇയില്‍ ഇനി ആറു ദിവസം ക്വാറന്റൈനില്‍ കഴിയണം. അതിനിടയില്‍ 3 തവണ പരിശോധനയ്ക്കു വിധേയരാകും. മൂന്നും നെഗറ്റീവായാല്‍ മാത്രമേ ടീം ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയൂ.

രാജസ്ഥാന്‍ റോയല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും വ്യാഴാഴ്ച രാവിലെയാണ് യു.എ.ഇയിലേക്ക് പറന്നത്. നൈറ്റ് റൈഡേഴ്‌സ് വൈകീട്ടും. ചെന്നൈ സൂപ്പര്‍ കിങ്‌സ് വെള്ളിയാഴ്ച യു.എ.ഇയിലേക്ക് തിരിക്കും. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവയാണ് മത്സര വേദികള്‍.

Content Highlights: IPL 2020 Kings XI Punjab, Rajasthan Royals, kolkata knight riders reached uae