ദുബായ്: ഐ.പി.എല്‍ 13-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന് തിരിച്ചടി. പരിശീലനത്തിനിടെ ടീമിന്റെ പ്രധാന ബൗളര്‍മാരില്‍ ഒരാളായ ഇഷാന്ത് ശര്‍മയ്ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തില്‍ താരം കളിച്ചേക്കില്ല.

ഡല്‍ഹി ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെ താരത്തിന്റെ പുറം ഭാഗത്താണ് പരിക്കേറ്റത്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി 13 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഇഷാന്ത്. 

അടുത്തിടെ തുടര്‍ച്ചയായി പരിക്കുകള്‍ താരത്തെ അലട്ടുന്നുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ഒരു മാസത്തോളം ടീമിന് പുറത്തായിരുന്നു താരം. 

അതേസമയം ഇഷാന്തിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ കഗിസോ റബാദ, ആന്റിച്ച് നോര്‍ഹെ എന്നിവരെ ഡല്‍ഹിക്ക് അമിതമായി ആശ്രയിക്കേണ്ടി വന്നേക്കും.

Content Highlights: IPL 2020 Ishant Sharma Injury big blow for Delhi Capitals