ല്‍ഹി ക്യാപിറ്റല്‍സുമായുള്ള മത്സരം തുടങ്ങാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കുമ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ് ഹീറോ ക്രിസ് ഗെയ്‌ലിനെ കാത്തിരിക്കുന്നത് അപൂര്‍വമായൊരു റെക്കോഡ്. ഈ മത്സരത്തില്‍ 16 റണ്‍സ് നേടാനായാല്‍ ഐ.പി.എല്ലില്‍ 4500 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ വിദേശ താരം എന്ന റെക്കോഡ് ഗെയ്‌ലിന് സ്വന്തമാകും. ഐ.പി.എല്ലില്‍ നിരവധി റെക്കോഡുകള്‍ക്ക് ഉടമയാണ് ഗെയ്ല്‍.

നിലവില്‍ 125 കളികളില്‍ നിന്നും 4484 റണ്‍സാണ് ഗെയ്‌ലിന്റെ അക്കൗണ്ടിലുള്ളത്. ഇതിനുമുന്‍പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയവരില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ താരങ്ങളാണ്. 177 മത്സരങ്ങളില്‍ നിന്നും 5412 റണ്‍സോടെ വിരാട് കോലിയാണ് ഈ പട്ടികയില്‍ ഒന്നാമത്. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് കോലിക്ക് തൊട്ടുപിന്നിലുള്ളത്. 

അതേസമയം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായ കെ.എല്‍.രാഹുലിനും ഈ മത്സരത്തിലൂടെ 2000 റണ്‍സ് ക്ലബ്ബിലെത്താം. 23 റണ്‍സ് നേടിയാലാണ് രാഹുല്‍ 2000 ക്ലബ്ബിലിടം നേടുക.

Content Highlights: Chris Gayle 16 runs away from impressive IPL feat