അബൂദാബി: ഐ.പി.എല്ലിൽ ഒരു ടീമിനെ 100വിജയത്തിലേക്ക് നയിക്കുന്ന ആദ്യ ക്യാപ്റ്റനായി എം.എസ് ധോനി. ഐ.പി.എൽ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചാണ് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ഈ നേട്ടത്തിലെത്തിയത്.

ഐ.പി.എൽ ചരിത്രത്തിൽ ക്യാപ്റ്റനെന്ന നിലയിൽ ധോനിയുടെ അക്കൗണ്ടിൽ 105 വിജയങ്ങളുണ്ട്. ഇതിൽ അഞ്ചു വിജയങ്ങൾ 2016-ൽ റെയ്സിങ് പുണെ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായിരിക്കുമ്പോഴാണ്.

ഐപിഎൽ ചരിത്രത്തിൽ ചെന്നൈയുടെ 100-ാം വിജയം കൂടിയാണ് മുംബൈക്കെതിരേ കണ്ടത്. കളിച്ച പത്ത് സീസണിലും പ്ലേ ഓഫിലെത്തിയ ഏക ടീമും ചെന്നൈയാണ്. മൂന്നു തവണ കിരീടവും നേടി.

നീണ്ട കാത്തിരിപ്പിനൊടുവിൽ മുംബൈ ഇന്ത്യൻസിനെ ഐ.പി.എല്ലിൽ തോൽപ്പിക്കാനും ധോനിയുടെ ടീമിന് കഴിഞ്ഞു. ഇതിന് മുമ്പ് 2018 ഏപ്രിൽ മൂന്നിനാണ് ചെന്നൈ രോഹിത് ശർമയുടെ മുംബൈയ്ക്കെതിരേ വിജയം നേടിയത്.

Content Highlights: Chennai Super Kings, 100th Wins, MS Dhoni Captiancy