റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബാറ്റിങ് ഹീറോ എ.ബി ഡിവില്ലിയേഴ്സ് റെക്കോഡിനരികില്‍. ദുബായില്‍ വെച്ച് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായുള്ള മത്സരത്തില്‍ ഒരു സിക്‌സറടിച്ചാല്‍ ഡിവില്ലിയേഴ്‌സിന്റെ അക്കൗണ്ടില്‍ 200 സിക്‌സറുകളാകും. 

നിലവില്‍ വിവിധ ഐ.പി.എൽ ടീമുകൾക്ക് വേണ്ടി കളിച്ച് 212 സിക്‌സുകൾ  നേടിയിട്ടുള്ള താരം ബാംഗ്ലൂരിന് വേണ്ടി മാത്രം 199 സിക്‌സറുകള്‍ നേടിയിട്ടുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഒരു സിക്സ് നേടിയാൽ ബെംഗളൂരുവിന് വേണ്ടി 200 സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ താരമാകും ഡിവില്ലിയേഴ്‌സ്. ക്രിസ് ഗെയ്‌ലാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. 

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഡിവില്ലിയേഴ്‌സ് ഉണ്ട്. 326 സിക്‌സുകളോടെ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമത്. എം.എസ്.ധോനി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന എന്നിവരാണ് മൂന്നുമുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍. 

Content Highlights: AB de Villiers to score 200 sixes for RCB