ദുബായ്: കളി കൈവിട്ട് പോകുമെന്ന ഘട്ടത്തില്‍ വീണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ രക്ഷകനായി സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എ.ബി.ഡിവില്ലിയേഴ്‌സ്. മികച്ച തുടക്കം നല്‍കി മടങ്ങിയ ഓപ്പണര്‍മാര്‍ക്ക് ശേഷം ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സ് കൂറ്റനടികളോടെ ആര്‍.സി.ബിയുടെ സ്‌കോറിന് കുതിപ്പേകി. 

30 പന്തുകളില്‍ നിന്നും നാല് ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയില്‍ 51 റണ്‍സെടുത്ത താരം റണ്ണൗട്ട് ആകുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സിന് മാന്യമായ സ്‌കോര്‍ നല്‍കിയാണ് ഡിവില്ലിയേഴ്‌സ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. 

ഇതിനിടെ ബാംഗ്ലൂരിന് വേണ്ടി 200 സിക്‌സുകള്‍ നേടി റെക്കോഡ് ബുക്കിലും താരം ഇടം നേടി.

ഡിവില്ലിയേഴ്‌സിന്റെയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും അര്‍ധശതകങ്ങളുടെ പിന്‍ബലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. 

Content Highlights: AB de Villiers scored 34 th fifty in IPL