ഡെല്‍ഹി: ഐ.പി.എല്‍ തുടര്‍ച്ചയായി ഒമ്പതാം തവണയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ടോസ് ലഭിക്കാതെ വന്നപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രതികരണം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങള്‍. ടോസ് ലഭിക്കാതെ വന്നപ്പോള്‍ ഡ്രസ്സിംങ് റൂമിലേക്ക് നോക്കി വിരലുകള്‍ കൊണ്ട് ഒന്‍പത് എന്ന് കാണിക്കുകയായിരുന്നു കോലി.
ടോസില്‍ മാത്രമല്ല മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു ബാംഗ്ലൂര്‍. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 16 റണ്‍സ് തോല്‍വി വഴങ്ങിയതോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ പൊലിഞ്ഞിരിക്കുകയാണ്. ജയത്തോടെ 16 പോയന്‍റുമായി ഡല്‍ഹി പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ചു.
ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ഡെല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശിഖര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് ഡെല്‍ഹിയുടെ വിജയത്തിന് അടിത്തറ പാകിയത്.
Content Highlights: Virat Kohli reaction after lossting toss , delhi capitals beat bangalore royal challengers