ചെന്നൈ:  ഗ്രൗണ്ടിനുള്ളില്‍ മാത്രമല്ല, പുറത്താണെങ്കിലും രവീന്ദ്ര ജഡേജ വെറുതെയിരിക്കില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഡഗ് ഔട്ടില്‍ നിന്നായിരുന്നു ജഡേജയുടെ ഫീല്‍ഡിങ് പ്രകടനം.

സുനില്‍ നരെയ്ന്‍ എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് സുരേഷ് റെയ്‌ന ഉയര്‍ത്തിയടിക്കുകയായിരുന്നു. ബൗണ്ടറി ലൈന്‍ കടന്ന പന്ത് എത്തിയത് ചെന്നൈ താരങ്ങളുടെ ഡഗ് ഔട്ടില്‍. 

ഇവിടെ ഇരുന്ന് കളി വീക്ഷിക്കുകയായിരുന്ന ജഡേജ ആ പന്ത് കൈപ്പിടിയിലൊതുക്കി. കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാതെയായിരുന്നു ജഡേജയുടെ ആ ക്യാച്ച്. 

വീഡിയോ കാണാം

Content Highlights: Suresh Raina Hits a Six Teammate Ravindra Jadeja Takes Catch Outside Boundary Ropes