ഹൈദരാബാദ്: ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് ജഴ്‌സി വീശിയുള്ള സൗരവ് ഗാംഗുലിയുടെ വിജയാഘോഷം ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. 17 വര്‍ഷങ്ങള്‍ക്കിപ്പുറം ഗാംഗുലിയില്‍ ആ വീര്യം ആരാധകര്‍ വീണ്ടും കണ്ടു. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിനിടെ ആയിരുന്നു ഇത്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അഡൈ്വയറായ ഗാംഗുലി ഹൈദരാബാദ് താരം വാര്‍ണറുടെ വിക്കറ്റ് വീണപ്പോള്‍ മുഷ്ടി ചുരുട്ടി ആക്രോശിച്ച് ആഘോഷിക്കുകയായിരുന്നു. 47 പന്തില്‍ 51 റണ്‍സുമായി മികച്ച ഫോമിലായിരുന്ന വാര്‍ണറെ കാഗിസോ റബാദ ശ്രേയസ് അയ്യരുടെ കൈയിലെത്തിക്കുകയായിരുന്നു. നിര്‍ണായകമായിരുന്നു ഈ വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ റബാദ  വിജയ് ശങ്കറിനേയും തിരിച്ചയച്ചു. 

ഗാംഗുലിയുടെ ഈ ആഘോഷം സോഷ്യല്‍ മീഡിയില്‍ വൈറലാകുകയാണ്. പഴയ വീര്യത്തോടെ ദാദ എന്ന കുറിപ്പോടെയാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കുന്നത്. ഡല്‍ഹിയുടെ തോല്‍വിയില്‍ ഗാംഗുലിയെ വിമര്‍ശിച്ചവര്‍ക്ക് കൂടിയുള്ള മറുപടിയാണ് ഈ ആഘോഷമെന്ന് ഡല്‍ഹി ആരാധകര്‍ പറയുന്നു.

Content Highlights: Sourav Ganguly’s Epic Reaction After Kagiso Rabada Removes David Warner