ചെന്നൈ: ലോകമെങ്ങും നിരവധി ആരാധകരെ സൃഷ്ടിച്ച പരമ്പരയാണ് ഗെയിം ഓഫ് ത്രോണ്‍സ്. ആരാധകര്‍ ഏറെ കാത്തിരുന്ന ഈ പരമ്പരയുടെ അവസാന സീസണ്‍ ഞായറാഴ്ച്ചയാണ് സംപ്രേക്ഷണം ആരംഭിച്ചത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെ 6.30 ആയിരുന്നു ആദ്യ എപ്പിസോഡിന്റെ സംപ്രേക്ഷണം.

ഈ ഗെയിം ഓഫ് ത്രോണ്‍സിന് ഐ.പി.എല്ലിലും ആരാധകരുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ സാം ബില്ലിങ്‌സാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെ കട്ട ആരാധകന്‍. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് ചെന്നൈ വിജയം ആഘോഷിച്ചപ്പോഴും ബില്ലിങ്‌സിന്റെ ചിന്ത മുഴുവന്‍ ഗെയിം ഓഫ് ത്രോണിനെക്കുറിച്ചായിരുന്നു.

ആകാംക്ഷ അടക്കാനാകാതെ ഇംഗ്ലീഷ് താരം ട്വിറ്ററിലൂടെ ആരാധകരോട് ഒരു ചോദ്യം ചോദിക്കുകയും ചെയ്തു. അവസാന സീസണിലെ ആദ്യത്തെ എപ്പിസോഡ് ഇന്ത്യയില്‍ എങ്ങനെ, എവിടെ നിന്ന് കാണാം എന്നായിരുന്നു ബില്ലിങ്‌സിന് അറിയേണ്ടിയിരുന്നത്. ഇതിന് ആരാധകര്‍ കൃത്യമായ മറുപടി നല്‍കി. 

തിങ്കളാഴ്ച്ച രാവിലെ ബില്ലിങ്‌സ് ആദ്യത്തെ എപ്പിസോഡ് കാണുകയും ചെയ്തു. ഇനി ഏപ്രില്‍ 22-നാണ് രണ്ടാം എപ്പിസോഡിന്റെ സംപ്രേക്ഷണം. 

 

Content Highlights: Sam Billings is worried about is Game of Thrones