ജയ്പുര്‍: സിക്‌സ് അടിച്ച ബാറ്റ്‌സ്മാനും ആ പന്ത് എറിഞ്ഞ ബൗളറും ഒരുപോലെ ഗ്രൗണ്ടില്‍ വീണുകിടക്കുന്ന കാഴ്ച്ച കണ്ടിട്ടുണ്ടോ? ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടയില്‍ അങ്ങനെ ഒരു നിമിഷത്തിനും ആരാധകര്‍ സാക്ഷിയായി. 

സിക്‌സ് അടിച്ച രവീന്ദ്ര ജഡേജ നിയന്ത്രണം നഷ്ടപ്പെട്ട് വീണപ്പോള്‍ ബൗള്‍ ചെയ്ത ബെന്‍ സ്‌റ്റോക്ക്‌സിനും ബാലന്‍സ് തെറ്റുകയായിരുന്നു. ഇതോടെ രണ്ടും പേരും ഒരുമിച്ച് ഗ്രൗണ്ടില്‍ കിടന്ന് ആ സിക്‌സ് കണ്ടു. 19-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ജഡേജയുടെ സിക്‌സ്. 

ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. രണ്ടുപേരും ഗ്രൗണ്ടില്‍ ഉറങ്ങുകയാണോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഉറങ്ങുമ്പോഴും ജഡേജയ്ക്ക് സിക്‌സ് അടിക്കാനാകും എന്നും കമന്റുകളുണ്ട്.

 

Content Highlights:  Ravindra Jadeja Smashes Six Off-Balanced Of Ben Stokes