ന്ത് കൊണ്ട് എതിരാളിയെ ആക്രമിക്കുമ്പോൾ കരുണ കാട്ടാറില്ല ലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരൻ പന്ത് കൊണ്ട് മാത്രമല്ല, പല്ലുകൊണ്ടും ആക്രമിക്കുമ്പോഴും കഥയിൽ വലിയ മാറ്റമില്ല. അങ്ങനെയൊരു അനുഭവമാണ് സണ്‍റൈസസ് ഹൈദരാബാദിന്റെ താരം ശ്രീവത്സ് ഗോസ്വാമി ട്വിറ്ററില്‍ രസകരമായി പങ്കുവച്ചത്.

സണ്‍റൈസസിന്റെ ബൗളിങ് കോച്ചായ മുരളീധരന്‍ പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ നല്ല മൊരിഞ്ഞൊരു ദോശയുമായി മല്ലിടുന്ന ചിത്രമാണ് ശ്രീവത്സ് പങ്കുവച്ചത്. മുരളി സര്‍ ദോശയെ കൊല്ലുന്നത് എങ്ങനെയെന്ന് നോക്കൂ. പ്രഭാതത്തില്‍ ഇതിനേക്കാള്‍ നല്ലൊരു ദൃശ്യം വേറെന്തുണ്ട് എന്ന കുറിപ്പോടെയായിരുന്നു ശ്രീവത്സിന്റെ ട്വീറ്റ്.

മുരളീധരന്‍ രണ്ട് കൈകൊണ്ടും  ദോശ പിടിച്ച് കടിക്കുന്ന രസകരമായ ദൃശ്യം ഏതായാലും ആരാധകര്‍ക്ക് നന്നേ പിടിച്ചു. രസകരമായ കമന്റുകള്‍ കൊണ്ട് ആഘോഷിക്കുകയാണ് ആരാധകര്‍ ഈ ചിത്രം.

ദൂസരയില്‍ നിന്ന് ദോശയിലേയ്ക്ക്... മുരളീധരന്‍ ഏറെ ദൂരം സഞ്ചരിച്ചുകഴിഞ്ഞു. എന്തു ചെയ്താലും അതിഗംഭീരമായേ മുരളി ചെയ്യൂ. അത് ദോശ കഴിക്കുന്നതായാല്‍ പോലും, രാക്ഷന്‍ ഇരയെ കശാപ്പു ചെയ്യുമ്പോള്‍, തന്റെ ബൗളിങ് ആക്ഷന്‍ പോലെ തന്നെ... ആ ഭാവവും രീതിയും... അങ്ങനെ പോകുന്നു ട്വീറ്റിനുള്ള കമന്റുകള്‍.

മുരളീധരനാണ് ബൗളിങ് പരിശീലകന്‍ എങ്കിലും അത്ര നല്ല തുടക്കമല്ല പുതിയ സീസണില്‍ സണ്‍റൈസേഴ്‌സിന്റേത്. ഡേവിഡ് വാര്‍ണറുടെയും വിജയ് ശങ്കറിന്റെയും വെടിക്കെട്ട് ബാറ്റിങ് ഉണ്ടായിട്ടും ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആറു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു അവര്‍.

Content Highlights: Muttiah Muralitharan IPL SunRisers Hyderabad Dosa  Shreevats Goswami Cricket