ഹൈദരാബാദ്: ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈയെ നയിച്ചത് എം.എസ് ധോനിയായിരുന്നില്ല, സുരേഷ് റെയ്‌നയായിരുന്നു. 2010-ന് ശേഷം ആദ്യമായാണ് ധോനി ചെന്നൈയ്ക്കായി ഒരു മത്സരം കളിക്കാതിരിക്കുന്നത്. 

ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ചെന്നൈ ജഴ്‌സിയില്‍ കളിക്കാത്തതിന് പിന്നിലെ കാരണം റെയ്‌ന തന്നെ വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ധോനിക്ക് കടുത്ത പുറംവേദന അനുഭവപ്പെട്ടിരുന്നു. ബാറ്റിങ്ങിനിടെ ആയിരുന്നു ഇത്. ഇതോടെ മുന്‍കരുതലെന്ന നിലയില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ ധോനിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. ടോസ് നേടിയ ശേഷം റെയ്‌ന വ്യക്തമാക്കി. അടുത്ത മത്സരത്തില്‍ ധോനിയുണ്ടാകുമെന്നും റെയ്‌ന പ്രതികരിച്ചു. 

ധോനിയുടെ അഭാവത്തില്‍ കളിച്ച ചെന്നൈ ഹൈദരാബാദിനോട് ആറു വിക്കറ്റിന് തോറ്റു. ഈ സീസണില്‍ ചെന്നൈയുടെ രണ്ടാം തോല്‍വി ആണിത്. നേരത്തെ മുംബൈ ഇന്ത്യന്‍സിനോടാണ് പരാജയപ്പെട്ടത്.

Content Highlights: MS Dhoni Suresh Raina IPL 2019 CSK