ജയ്പുര്‍: ഡി.ആര്‍.എസ് കൃത്യമായി എടുക്കാന്‍ എം.എസ് ധോനി കഴിഞ്ഞിട്ടേ മറ്റൊരു താരമുള്ളു. എന്നാല്‍ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ദീപക് ചഹാറായിരുന്നു ഡി.ആര്‍.എസ് ഹീറോ. അജിങ്ക്യ രഹാനെ പുറത്താക്കാനായിരുന്നു ചാഹറിന്റെ ഈ ഡി.ആര്‍.എസ്.

രാജസ്ഥാന്‍ ഇന്നിങ്‌സിലെ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ രഹാനെക്ക് ഷോട്ട് മിസ്സ് ആയി. പന്ത് പാഡില്‍ തട്ടി. ചാഹറും ധോനിയും എല്‍.ബി.ഡബ്ല്യുവിനായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചില്ല. ഇതോടെ ചെന്നൈ ഡി.ആര്‍.എസ് ആവശ്യപ്പെടുകയായിരുന്നു.

ആദ്യം ധോനി ഒന്നു മടിച്ചുനിന്നു. എന്നാല്‍ അത് ഔട്ടാണെന്ന് ചാഹറിന് ഉറപ്പായിരുന്നു. ചാഹര്‍ ചെന്നൈ ക്യാപ്റ്റനെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി. ഇതോടെ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ധോനി ഡി.ആര്‍.എസ് സിഗ്നല്‍ കാണിക്കുകയായിരുന്നു. ചാഹറിന് തെറ്റിയില്ല. 11 പന്തില്‍ 14 റണ്‍സെടുത്ത രാജസ്ഥാന്‍ ക്യാപ്റ്റന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: MS Dhoni’s Last Minute Decision to Take DRS Pays Rich Dividends as Ajinkya Rahane Departs