ചെന്നൈ: സ്റ്റമ്പിങ്ങില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്ന് തെളിയിച്ച് വീണ്ടും എം.എസ് ധോനി. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിലാണ് ധോനിയുടെ മറ്റൊരു മിന്നല്‍ സ്റ്റമ്പിങ്ങിന് ആരാധകര്‍ സാക്ഷിയായത്. ശുഭ്മാന്‍ ഗില്‍ ആയിരുന്നു ധോനിയുടെ ഇര.

കൊല്‍ക്കത്ത ഇന്നിങ്‌സിലെ 11-ാം ഓവര്‍ എറിയാനെത്തിയത് ഇമ്രാന്‍ താഹിറായിരുന്നു. ആ ഓവറിലെ ആദ്യ പന്ത് തന്നെ വിലയിരുത്തുന്നതില്‍ ഗില്ലിന് പിഴച്ചു. ബാറ്റിനും കാലിനുമിടയിലൂടെ പന്ത് ധോനിയുടെ കൈയിലെത്തി. ഇതോടെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ നിരാശനായി ഗില്‍ ക്രീസ് വിട്ടു. 

കൊല്‍ക്കത്തയുടെ അഞ്ചാം വിക്കറ്റായിരുന്നു അത്. മത്സരത്തില്‍ ഇമ്രാന്‍ താഹില്‍ രണ്ട് വിക്കറ്റെടുത്തു. കൊല്‍ക്കത്തയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 

വീഡിയോ കാണാം

Content Highlights: MS Dhoni Makes A Fool Of Shubman Gill IPL 2019