കൊല്‍ക്കത്ത: 'വിളിച്ചതൊന്നും തെറ്റാറില്ല, തെറ്റുന്നതൊന്നും വിളിക്കാറുമില്ല' ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ ഡി.ആര്‍.എസ് കൃത്യതയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ധോനിക്ക് ഒന്ന് പിഴച്ചു. അതുപക്ഷേ എതിരാളിയെ പുറത്താക്കാനായിരുന്നു ആ ഡി.ആര്‍.എസ്. സ്വന്തം ഔട്ട് പുന:പരിശോധിക്കാനായിരുന്നു.

സുനില്‍ നരെയ്‌ന്റെ 16-ാം ഓവറിലെ നാലാം പന്തില്‍ ധോനി വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഫീല്‍ഡ് അമ്പയര്‍ ഔട്ടും വിധിച്ചു. പക്ഷേ അതില്‍ തൃപ്തനാകാതെ ധോനി ഡി.ആര്‍.എസ് ആവശ്യപ്പെടുകയായിരുന്നു. സുരേഷ് റെയ്‌നയുമായി ആലോചിച്ച ശേഷമായിരുന്നു ഈ തീരുമാനം.

പക്ഷേ ധോനിക്ക് തെറ്റു പറ്റി. അത് ഔട്ട് തന്നെയായിരുന്നു. ഇതോടെ വിക്കറ്റിന് മുന്നില്‍ കുരുങ്ങി 13 പന്തില്‍ 16 റണ്‍സുമായി ക്യാപ്റ്റന്‍ കൂള്‍ ക്രീസ് വിട്ടു.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: MS Dhoni Gets DRS Wrong as Sunil Narine Bamboozles CSK Skipper at Eden Gardens