മൊഹാലി: മങ്കാദിങ്ങിലൂടെ മാത്രമല്ല, റണ്‍ഔട്ടിലൂടെയും അശ്വിന് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ കഴിയും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനായ അശ്വിന്റെ തന്ത്രപരമായ റണ്‍ഔട്ട്. മുഹമ്മദ് നബിയായിരുന്നു അശ്വിന്റെ ഇര. 

ഹൈദരാബാദ് ഇന്നിങ്‌സിലെ 14-ാം ഓവറിലെ രണ്ടാം പന്തില്‍ വാര്‍ണര്‍ സ്‌ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ അശ്വിന്‍ വലതുകൈ കൊണ്ട് പന്ത് തടുത്തിട്ടു. ഈ സമയത്ത് ക്രീസിന് പുറത്തായിരുന്നു മുഹമ്മദ് നബി. ഇതുകണ്ട് ഞൊടിയിടയില്‍ തിരിഞ്ഞ് അശ്വിന്‍ ഇടതുകൈ കൊണ്ട് ബെയ്ല്‍ ഇളക്കി നബിയെ റണ്‍ഔട്ടാക്കി. 

പുറത്താകുമ്പോള്‍ ഏഴു പന്തില്‍ 12 റണ്‍സായിരുന്നു നബിയുടെ സ്‌കോര്‍. ഈ റണ്‍ഔട്ടിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അശ്വിന് ആരാധകരുടെ അഭിനന്ദനമാണ്. മനോഹരമായ റണ്‍ഔട്ട് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

വീഡിയോ കാണാം

Content Highlights: KXIP skipper Ashwin dismisses Nabi