മൊഹാലി: വിവാദ മങ്കാദിങ്ങിലൂടെ ജോസ് ബട്‌ലറെ പുറത്താക്കിയ ആര്‍.അശ്വിന് ഇത് കിട്ടേണ്ടത് തന്നെയാണെന്ന് മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരം കണ്ടപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് തോന്നിയിരിക്കണം. മുംബൈ താരം ക്രുണാല്‍ പാണ്ഡ്യയാണ് രാജസ്ഥന്‍ റോയല്‍സ് ആരാധകര്‍ക്ക് ചിരിക്കാനുള്ള അവസരമൊരുക്കിയത്.

നേരത്തെ രാജസ്ഥാന്‍ താരം ബട്‌ലറെ വിവാദ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിനുള്ള പരോക്ഷ മറുപടിയാണ് ക്രുണാല്‍ നല്‍കിയത്. മായങ്ക് അഗര്‍വാളിനെതിരെയായിരുന്നു ക്രുണാലിന്റെ മങ്കാദിങ് വിക്കറ്റ് ശ്രമം. 

പത്താം ഓവറില്‍ അവസാന പന്ത് എറിയാനെത്തിയ ക്രുണാല്‍ ബൗള്‍ ചെയ്യുന്നതിന് മുമ്പേ മായങ്ക് ക്രീസ് വിട്ടിരുന്നു. ഇതോടെ ക്രുണാല്‍ റണ്‍ഔട്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആംഗ്യം കാണിക്കുക മാത്രമാണ് ക്രുണാല്‍ ചെയ്തത്. മായങ്കിന് മുന്നറിയിപ്പ് കൊടുക്കുന്നതു പോലെയായിരുന്നു ഇത്. 

വീഡിയോ കാണാം

Content Highlights: Krunal Pandya gives a Mankad wicket warning to Mayank Agarwal