കൊല്‍ക്കത്ത: ഐ.പി.എല്ലിലെ ഏറ്റവും മനോഹര നിമിഷം ഏതായിരിക്കും? അതിനുള്ള ഉത്തരം ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കേദര്‍ ജാദവിന്റെ കൈയിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വിജയത്തിന് ശേഷം ഈ ക്യൂറ്റ് വീഡിയോ കേദര്‍ ജാദവ് ഇന്‍സ്ഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തു. 

ധോനിയും കേദറും ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ധോനിയുടെ കൈയില്‍ ഒരു കോഫീ കപ്പുണ്ട്. കേദറിന്റെ കൈയില്‍ ഭക്ഷണമടങ്ങിയ പ്ലേറ്റും. ഈ പ്ലേറ്റില്‍ നിന്ന് ഭക്ഷണം സ്പൂണ്‍ കൊണ്ട് കേദര്‍ ധോനിയുടെ വായില്‍ വെച്ചുകൊടുക്കുന്നതാണ് വീഡിയോയില്‍. കുഞ്ഞുങ്ങളെപ്പോലെ ധോനി ആ ഭക്ഷണം കഴിക്കുന്നതും കാണാം. 'ബ്രൊമാന്‍സ്' എന്ന കുറിപ്പോടെയാണ് കേദര്‍ ഈ വീഡിയോ പങ്കുവെച്ചത്. 

ഐ.പി.എല്ലില്‍ തുടര്‍ച്ചയായ വിജയങ്ങളുമായി മുന്നേറുകയാണ് ചെന്നൈ. ടീം ക്യാമ്പിലെ ഈ സൗഹൃദ അന്തരീക്ഷത്തിന് വിജയങ്ങളില്‍ നിര്‍ണായക പങ്കുണ്ട്.

 

Content Highlights:  Kedar Jadhav Feeding Food to MS Dhoni After CSK Beat KKR at Eden Gardens