കൊല്‍ക്കത്ത: ഈ ഐ.പി.എല്ലിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ആന്ദ്രെ റസ്സല്‍. എന്നാല്‍ ആ റസലിനെ പോലും വീഴ്ത്തുന്ന ബൗളിങ് കാഗിസൊ റബാദയുടെ കൈയിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ നമ്മള്‍ അത് കണ്ടതാണ്. സൂപ്പര്‍ ഓവറില്‍ റസലിനെ ക്ലീന്‍ ബൗള്‍ഡാക്കിയ റബാദയുടെ യോര്‍ക്കര്‍.

കൊല്‍ക്കത്തയും ഡല്‍ഹിയും വീണ്ടും മുഖാമുഖം വന്നപ്പോള്‍ റസലും റബാദയും തമ്മിലുള്ള ഒരു മനോഹര നിമിഷത്തിന് കൂടി ആരാധകര്‍ സാക്ഷിയായി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിനിടെ റബാദയുടെ പന്തില്‍ നില തെറ്റി റസല്‍ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ ഡെത്ത് ഓവറിലായിരുന്നു സംഭവം.

വേദനയുള്ളതിനാല്‍ ഗ്രൗണ്ടില്‍ നിന്ന് റസലിന് എഴുന്നേല്‍ക്കാനായില്ല. ഇതോടെ റബാദ തന്റെ കൈ റസലിന് നേരെ നീട്ടുകയായിരുന്നു. ആ കൈയില്‍ പിട്ച്ച റസല്‍ എഴുന്നേറ്റു.

Content Highlights: Kagiso Rabada’s Gesture Towards Andre Russell After Blow During KKR v DC is Spirit of Cricket