രിശീലനമായിരുന്നെങ്കിലും ഫിറോസ് ഷാ കോട്​ലയില്‍ എത്തിയവര്‍ക്ക് അതൊരു ഓര്‍മകളുടെ വിരുന്നൂട്ടലായിരുന്നു. താരങ്ങള്‍ പലരും ഉണ്ടായിരുന്നെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലനത്തില്‍ താരമായത് അവരുടെ ഉപദേശകനാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗലി.

രൂപമൊക്കെ മാറിപ്പോയെങ്കിലും നീലക്കുപ്പായത്തില്‍ ബാറ്റേന്തി ഗ്രൗണ്ടിലിറങ്ങിയ ഗാംഗുലിയുടെ പഴയ ട്രേഡ്മാര്‍ക്ക് ഷോട്ടുകളും ഡ്രൈവുകളുമെല്ലാം പരിശീലനം കണ്ടുനിന്നവരെ ശരിക്കും ആവേശത്തിലാക്കി.

ഘടികാരം തിരിച്ചിടാന്‍ തീരുമാനിച്ചിരിക്കകയാണ് സൗരവ് ഗാംഗുലി എന്ന കുറിപ്പോടെ ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് ദാദയുടെ പരിശീലനത്തിന്റെ വീഡിയോ ട്വറ്ററില്‍ പോസ്റ്റ് ചെയ്തത്. തൊണ്ണൂറുകളുടെ കുട്ടിയാണെങ്കില്‍ ഈ ഡ്രൈവുകളും കട്ടുകളും മനസ്സ് നിറയ്ക്കുമെന്നും കുറിച്ചു ഡല്‍ഹി ക്യാപിറ്റല്‍സ്.

ഇന്ത്യയെ 2003  ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിച്ച ഗാംഗുലിയെ ഈ സീസണിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഉപദേശകനായി നിയമിച്ചത്. ആദ്യ എഡിഷന്‍ മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു ഗാംഗുലി. 2012ലാണ് ക്യാപ്റ്റന്‍സി ഗൗതം ഗംഭീറിന് കൈമാറി കളമൊഴിഞ്ഞത്. പിന്നെ ക്രിക്കറ്റ് കമന്ററിയിലും ക്രിക്കറ്റ് ഭരണത്തിലുമായിരുന്നു സജീവം.

പുതിയ സീസണില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം സ്വന്തമാക്കിയ ഡല്‍ഹി രണ്ട് പോയിന്റുമായി മൂന്നാമതാണ്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ ഡല്‍ഹി രണ്ടാം മത്സൂത്തില്‍ മുംബൈ ഇന്ത്യന്‍സിനെയാണ് തോല്‍പിച്ചത്.

Content Highlights: IPL Sourav Ganguly Delhi Capitals Kolkata Knight Riders