ബെംഗളൂരു: ലോകകപ്പിനു മുന്‍പുള്ള ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങളെല്ലാം അവസാനിച്ചു കഴിഞ്ഞു. അതോടെ ഈ മാസം 23-ന് ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ 12-ാം സീസണിനായി കളിക്കാരെല്ലാം അവരവരുടെ ക്ലബ്ബുകളിലാണ്.

ഐ.പി.എല്ലിനായി ടീമുകളെല്ലാം ഇപ്പോള്‍ പരിശീലനത്തിലുമാണ്. ഇതിനിടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലന ക്യാമ്പില്‍ ക്യാപ്റ്റന്‍ കോലിയെ കാത്ത് ഒരു അപ്രതീക്ഷിത അതിഥിയെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച തങ്ങളുടെ ആദ്യ ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കിയ ബെംഗളൂരു എഫ്.സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയായിരുന്നു ആ അതിഥി. 

ipl 2019 virat kohli thanks sunil chhetri for visiting rcb training camp

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ക്യാമ്പിലെത്തിയ ഛേത്രിയെ കുറിച്ച് കോലി ടീം അംഗങ്ങളോട് സംസാരിക്കുന്നതിന്റെയും പിന്നീട് ഛേത്രി ടീം അംഗങ്ങളോട് സംസാരിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്യാമ്പിലെത്തിയ ഛേത്രിക്ക് നന്ദിയറിയിച്ച് കോലി പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 

@chetri_sunil11 today with @royalchallengersbangalore team at Chinnaswamy ! 😄❤️

A post shared by BleedKohlism2.0🔵 (@bleedingkohlism) on

ipl 2019 virat kohli thanks sunil chhetri for visiting rcb training camp

അതേസമയം വമ്പന്‍ താരനിരയുണ്ടായിട്ടും ഇതുവരെ ഐ.പി.എല്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ലെന്ന ചീത്തപ്പേര് മാറ്റാനാണ് ആര്‍.സി.ബി ഈ സീസണില്‍ ഇറങ്ങുന്നത്. കോലി നയിക്കുന്ന ടീമില്‍ എ ബി ഡിവില്ലിയേഴ്‌സ് അടക്കമുള്ള താരനിരയുണ്ട്. ഈ മാസം 23-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ധോനിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ എതിരാളികള്‍.

ipl 2019 virat kohli thanks sunil chhetri for visiting rcb training camp

Content Highlights: ipl 2019 virat kohli thanks sunil chhetri for visiting rcb training camp