ബെംഗളൂരു: കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തില്‍ താരമായത് നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രേ റസലായിരുന്നു. അവസാന രണ്ട് ഓവറുകളിലെ റസലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെയാണ് അവിശ്വസനീയമായി കൊല്‍ക്കത്തയെ വിജയത്തിലെത്തിയത്. 

ബാറ്റിങ് വെടിക്കെട്ടിനു പിന്നാലെ റസലിനെ ബാഹുബലിയായി അവതരിപ്പിച്ചിരിക്കുകയാണ് ടീം ഉടമ ഷാരൂഖ് ഖാന്‍. മത്സരത്തിനു ശേഷം ട്വീറ്റ് ചെയ്ത അഭിനന്ദന സന്ദേശത്തിലാണ് ഷാരൂഖ്, റസലിനെ ബാഹുബലിയാക്കിയത്. ഇതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈ ട്വീറ്റ് ബാഹുബലി അണിയറപ്രവര്‍ത്തകരും റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് അവസാന മൂന്ന് ഓവറില്‍ വേണ്ടിയിരുന്നത് 53 റണ്‍സായിരുന്നു. ഈ സമയം 13 പന്തില്‍ 48 റണ്‍സടിച്ച റസല്‍ ബാംഗ്ലൂരിന്റെ ആദ്യ ജയമെന്ന പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. ടീം സൗത്തി എറിഞ്ഞ 19-ാം ഓവറില്‍ നാല് സിക്സും ഒരു ബൗണ്ടറിയും ഉള്‍പ്പടെ 29 റണ്‍സാണ് റസല്‍ അടിച്ചുകൂട്ടിയത്. 

ipl 2019 shah rukh khan salutes andre russell heroics with baahubali tribute

ഏഴു സിക്സും ഒരു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്‌സ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ റോയല്‍ ചാലഞ്ചേഴ്സ് ആരാധകര്‍ അവിശ്വസനീയതയോടെയാണ് റസലിന്റെ വെടിക്കെട്ട് കണ്ടുനിന്നത്.

Content Highlights: ipl 2019 shah rukh khan salutes andre russell heroics with baahubali tribute