ഹൈദരാബാദ്: ടീം ഇന്ത്യയ്ക്ക് അധികകാലം തന്നെ അവഗണിക്കാനാകില്ലെന്ന പ്രഖ്യാപനവുമായി ഐ.പി.എല്ലില്‍ മലയാളി താരം സഞ്ജു വി സാംസന്റെ സെഞ്ചുറി പ്രകടനം. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു 55 പന്തില്‍ 10 ബൗണ്ടറിയും നാലു സിക്‌സും സഹിതം 102 റണ്‍സെടുത്തു. 

ഐ.പി.എല്‍ 12-ാം സീസണിലെ ആദ്യ സെഞ്ചുറിയാണ് സഞ്ജുവിന്റെ ബാറ്റില്‍നിന്ന് പിറന്നത്. ഐ.പി.എല്ലില്‍ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇതോടെ രണ്ട് ഐ.പി.എല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ വീരേന്ദര്‍ സെവാഗിനും മുരളി വിജയിക്കുമൊപ്പം സഞ്ജുവും ഇടംപിടിച്ചു. നാലു സെഞ്ചുറികള്‍ നേടിയ വിരാട് കോലിയാണ് ഈ പട്ടികയില്‍ ഒന്നാമത്. 

സഞ്ജുവിന്റെ സെഞ്ചുറി ഇന്നിങ്‌സ് കാണാം

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18-ാം ഓവറില്‍ ഒരു സിക്‌സും നാലു ബൗണ്ടറിയുമടക്കം 24 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

 

ipl 2019 sanju samson hundred sunrisers hyderabad

നേരത്തെ ഐ.പി.എല്‍ 2017 സീസണിലെ ആദ്യ സെഞ്ചുറി നേടിയതും സഞ്ജുവായിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി പുണെ സൂപ്പര്‍ ജയന്റ്‌സിനെതിരെയായിരുന്നു സഞ്ജുവിന്റെ ആദ്യ ഐ.പി.എല്‍ സെഞ്ചുറി. ധോനി ഉള്‍പ്പെട്ട ടീമിനെതിരേ അന്ന് 63 പന്തുകള്‍ നേരിട്ട സഞ്ജു 102 റണ്‍സെടുത്തു. 22 വയസുള്ളപ്പോഴായിരുന്നു ഇത്. 

Content Highlights: ipl 2019 sanju samson hundred sunrisers hyderabad