ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഈ ഐ.പി.എല്‍ സീസണ്‍ അത്ര നല്ല ഓര്‍മകളല്ല സമ്മാനിക്കുന്നത്. കോലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഈ സീസണില്‍ കളിച്ച ആറു മത്സരങ്ങളും തുടര്‍ച്ചയായി തോറ്റിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ലോകകപ്പിനു മുന്‍പ് ക്യാപ്റ്റന് വിശ്രമം അനുവദിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മെക്കല്‍ വോണ്‍. 

ബുദ്ധിയുണ്ടെങ്കില്‍ ലോകകപ്പിനായി ഇന്ത്യ ഇപ്പോള്‍ വിരാട് കോലിക്ക് വിശ്രമം അനുവദിക്കുകയാണ് വേണ്ടത്. വലിയ ടൂര്‍ണമെന്റിനു മുന്‍പ് അദ്ദേഹത്തിന് അല്‍പം ഒഴിവു നല്‍കൂ എന്നും വോണ്‍ ട്വീറ്റ് ചെയ്തു. 

ipl 2019 if india are smart they should rest virat kohli michael vaughan

തുടര്‍ച്ചയായി ആറു മത്സരങ്ങള്‍ തോറ്റതോടെ ഇനി ബാംഗ്ലൂര്‍ പ്ലേഓഫിലെത്താനുള്ള സാധ്യത വിരളമാണ്. ഇതു തന്നെയാകാം വോണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടാന്‍ കാരണം.

Content Highlights: ipl 2019 if india are smart they should rest virat kohli michael vaughan