ജയ്പുര്‍: ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമെന്ന നേട്ടം ഇനി വിന്‍ഡീസ് താരം ക്രിസ് ഗെയിലിന് സ്വന്തം. 

തിങ്കളാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി ആറു റണ്‍സെടുത്തതോടെ ഗെയ്ല്‍ ഈ നേട്ടത്തിലെത്തി. 112 ഇന്നിങ്‌സുകളില്‍ നിന്നാണ് കരീബിയന്‍ താരത്തിന്റെ നേട്ടം. 

ഐ.പി.എല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ താരവും രണ്ടാമത്തെ മാത്രം വിദേശതാരവുമാണ് ഗെയ്ല്‍.  

സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, വിരാട് കോലി, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, ധോനി എന്നിവരാണ് ഐ.പി.എല്ലിലെ 4000 ക്ലബ്ബില്‍ പേരുളള മറ്റു താരങ്ങള്‍. 

Content Highlights: ipl 2019 chris gayle becomes fastest to score 4000 runs in ipl