ചെന്നൈ: ഡിസിഷ്യന്‍ റിവ്യൂ സിസ്റ്റത്തിന്റെ പേര് മാറ്റി ധോനി റിവ്യൂ സിസ്റ്റം ആക്കണമെന്ന് ആരാധകര്‍ പറയാറുണ്ട്. ധോനിയുടെ ഡി.ആര്‍.എസ് തീരുമാനങ്ങള്‍ അത്ര കൃത്യമായിരിക്കും. എന്നാല്‍ ഐ.പി.എല്‍ പന്ത്രണ്ടാം സീസീസണിലെ ആദ്യ മത്സരത്തില്‍ ധോനിയെ വെല്ലാന്‍ ഒരാളുണ്ടായി. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിലായിരുന്നു ഇത്. 

ചെന്നൈയുടെ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ 12-ാം ഓവറിലെ ആദ്യ പന്തില്‍ ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍ നവദീപ് സായ്‌നിയെ പരീക്ഷിച്ചു. താഹിറിന്റെ ഗൂഗ്‌ളിയില്‍ നവദീപിന്റെ ഷോട്ട് സ്ലിപ്പില്‍ ഷെയ്‌ന് വാട്‌സണ്‍ന്റെ കൈയിലെത്തി. താഹിര്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നോട്ട് ഔട്ട് വിധിച്ചു.

തുടര്‍ന്ന് ഡി.ആര്‍.എസ് എടുക്കാന്‍ താഹിര്‍ ധോനിയോട് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ ധോനി ആദ്യം നിരുത്സാഹപ്പെടുത്തി. എന്നാല്‍ താഹിര്‍ ഉറപ്പുപറഞ്ഞതോടെ ധോനി ഡി.ആര്‍.എസിന് ആവശ്യപ്പെട്ടു. ഒടുവില്‍ താഹിറിന്റെ തീരുമാനമായിരുന്നു ശരി. ആ പന്ത് നവദീപിന്റെ ബാറ്റില്‍ തട്ടിയിരുന്നു. ഇതോടെ ചെന്നൈയ്ക്ക് വിലപ്പെട്ട ഒരു വിക്കറ്റ് ലഭിച്ചു.

വീഡിയോ കാണാം

Content Highlights: Imran Tahir Requests MS Dhoni to Take DRS Against Navdeep Saini at Chepauk