മുംബൈ: വരുന്ന ലോകകപ്പില്‍ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരേ പന്തെറിയാന്‍ തനിക്ക് പേടിയാണെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ് മലിംഗയും പാണ്ഡ്യയും.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പാണ്ഡ്യയുടെ ഇന്നിങ്‌സ് കണ്ടാണ് മലിംഗയുടെ പ്രതികരണം. പാണ്ഡ്യ മികച്ച ഫോമിലാണെന്നും ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ താന്‍ ഭയക്കുമെന്നുമാണ് മലിംഗ പറഞ്ഞത്. ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പാണ്ഡ്യയെ അടിച്ചുതകര്‍ക്കാന്‍ വിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോയല്‍ ചാലഞ്ചേഴ്സിനെതിരേ 16 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സുമടക്കം പുറത്താകാതെ 37 റണ്‍സെടുത്ത പാണ്ഡ്യ ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. അവസാന 2 ഓവറില്‍ 22 റണ്‍സ് വേണമെന്നിരിക്കെയാണ് പവന്‍ നേഗിയെറിഞ്ഞ 19-ാം ഓവറില്‍ തന്നെ പാണ്ഡ്യ കളി തീര്‍ത്തു.

Content Highlights: hardik pandya mumbai indians lasith malinga scared 2019 world cup