വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐ.പി.എല്‍ ക്വാളിഫെയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലേക്ക് നയിച്ചത് ഷെയ്ന്‍ വാട്‌സണ്‍-ഫാഫ് ഡു പ്ലെസിസ് കൂട്ടുകെട്ടാണ്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഇത് ചെന്നൈയുടെ വിജയത്തിന് അടിത്തറ നല്‍കി. 

എന്നാല്‍ ഇവരില്‍ ഒരാളെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കാനുള്ള അവസരം ഡല്‍ഹിക്ക് ലഭിച്ചതാണ്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. ഷോട്ട് അടിച്ച ഫാഫ് ഡു പ്ലെസിസ് സിംഗിളിനായി ശ്രമിച്ചു. എന്നാല്‍ ഡു പ്ലെസിസ് ഓടിത്തുടങ്ങും മുമ്പെ വാട്‌സണ്‍ ഓടി പകുതി വരെയെത്തിയിരുന്നു. പക്ഷേ പന്ത് ഫീല്‍ഡറുടെ കൈയില്‍ കിട്ടിയതോടെ വാട്‌സണും ഡുപ്ലെസിസും ഒരുമിച്ച് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടി. പെട്ടെന്ന് അപകടം മനസ്സിലാക്കിയ ഡു പ്ലെസിസ് സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് തിരിച്ചോടി.

അതിനിടെ ഫീല്‍ഡര്‍ അക്‌സര്‍ പട്ടേല്‍ പന്ത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എറിഞ്ഞു. അവിടെ ഉണ്ടായിരുന്ന കോളിന്‍ മണ്‍റോയ്ക്ക് പന്ത് മെല്ലെ സ്റ്റമ്പിലേക്ക് ഒന്നു ഇട്ടാല്‍ മതിയായിരുന്നു. എന്നാല്‍ അതിനു കാത്തുനില്‍ക്കാതെ ആ പന്ത് വിക്കറ്റ് കീപ്പറുടെ എന്‍ഡിലേക്ക് എറിഞ്ഞുകൊടുത്തു. പക്ഷേ ഋഷഭിന് ഇത് പിടിക്കാനായില്ല. ഇതോടെ വിലപ്പെട്ട ഒരു വിക്കറ്റ് ഡല്‍ഹി ക്യാപിറ്റല്‍സ് നഷ്ടപ്പെടുത്തി. 

വീഡിയോ കാണാം

Content Highlights: First Over Confusion IPL 2019 Chennai Super Kings vs Delhi Capitals