ഹൈദരാബാദ്:  ഐ.പി.എല്ലില്‍ കളിക്കാര്‍ക്കൊപ്പം കുഞ്ഞുമക്കളും താരമാകുകയാണ്. ധോനിയുടെ മകള്‍ സിവയും റെയ്‌നയുടെ ഗാര്‍ഷ്യയും ആരാധകരുടെ കണ്ണിലുണ്ണികളാണ്. അച്ഛനെ പ്രോത്സാഹിപ്പിക്കുന്ന കുഞ്ഞുസിവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. 

ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിലെ താരം ഡേവിഡ് വാര്‍ണറുടെ മകള്‍ ഐവി ആയിരുന്നു. മത്സരം തുടങ്ങും മുമ്പ് ഒരു പ്ലക്കാര്‍ഡും പിടിച്ച് ഗാലറിയില്‍ കുഞ്ഞു ഐവിയുമുണ്ടായിരുന്നു. അതില്‍ എഴുതിയത്
ഇങ്ങനെയായിരുന്നു ''ഗോ, ഡാഡി''. 

ഐവിയുടെ ഈ ആവേശം കണ്ട് വാര്‍ണറും റാഷിദ് ഖാനും ചിരിക്കുന്നതും വീഡിയോയില്‍ കാണാം. മത്സരം തുടങ്ങുന്നതിന് മുമ്പ് ടീം ഒരുമിച്ച് നിന്നപ്പോഴായിരുന്നു ഇത്. 

ഐവിയുടെ പ്രോത്സാഹനം വെറുതെ ആയതുമില്ല. 25 പന്തില്‍ 50 റണ്‍സ് അടിച്ച് ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണായകമായി. പത്ത് ഫോറുകളാണ് വാര്‍ണറുടെ ബാറ്റില്‍ നിന്ന് പിറന്നത്. 

 

Content Highlights: David Warner’s Daughter Cheering For Daddy During SRH v CSK